മലബാറിന്റെ
വിനോദസഞ്ചാര സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി തലശ്ശേരി പൈതൃകടുറിസം
പദ്ധതിക്ക് 198 കോടി രൂപ അനുവദിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ അംഗീകാരം
നല്‍കി,തലശ്ശേരിയുടെയും പരിസരപ്രദേശങ്ങളിലുമുള്ള ചരിത്രസ്മാരകളെയും
ചരിത്രപ്രാധാന്യമുള്ള
പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
തലശ്ശേരി നഗരസഭയില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് ഒന്‍പത് മാസത്തെ തൊഴില്‍രഹിത വേതനം ആഗസ്ത് 20,21 തീയ്യതികളില്‍ രാവിലെ 10.30മുതല്‍ 3.30 വരെ നഗരസഭാ ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നതാണ്. എല്ലാ ഗുണഭോക്താക്കളും നിശ്ചിത ദിവസം തന്നെ എസ്.എസ്‌എല്‍.സി ബുക്ക്, എംപ്ളോയ്മെണ്റ്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, ഐഡണ്റ്റിറ്റി കാര്‍ഡ് എന്നിവ സഹിതം ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
തലശ്ശേരി നഗരസഭയുടെ 2010-2015 വര്‍ഷത്തെ പുതിയ ഭരണസമിതിയെ നയിക്കുക ഒരു വനിത ആയിരിക്കും. ആകെയുള്ള 52 വാര്‍ഡുകളില്‍ 26 എണ്ണം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
പ്രദേശിക തലത്തില്‍ ടുറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി തലശ്ശേരി കടല്‍പ്പാലം കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കടലോര പാതയുടെ പ്രവര്‍ത്തനം ദ്രൂതഗതിയില്‍ പുരോഗമിക്കുകയാണ്.
തലശ്ശേരി കുണ്ടര്‍ മലയില്‍ ആരംഭിക്കുന്ന സര്‍ക്കസ് അക്കാദമിയില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനായുളള സിലബസ്സിന് ഒരുക്കങ്ങള്‍ തുടങ്ങി. സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം വി.പി. പവിത്രന്‍ മാസ്റ്റര്‍ കണ്‍വീനറായുളള ഒരു ഉപസമിതിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. തലശ്ശേരിയിലും പരിസരത്തുമുളള പതിനഞ്ചോളം മുന്‍ സര്‍ക്കസ് കലാകാരന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താണ് ഉപസമിതി തയ്യാറെടുപ്പ് ആരംഭിച്ചത്.
തലശ്ശേരി പൈതൃക ടൂറിസം ശൃംഖലയുടെ ഘടകമായ നവീകരിച്ച സീവ്യൂ പാര്‍ക്കിന്റെ
ഉദ്ഘാടനം ജൂണ്‍ 27 സംസ്ഥാന ആഭ്യന്തര ടൂറിസം വകുപ്പു മന്ത്രി കോടിയേരി
ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തര വകുപ്പു സഹമന്ത്രി
മുല്ലപ്പളളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. തലശ്ശേരിയുടെ മണ്ണിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രകൃതി സൌഭാഗ്യങ്ങളെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രദേശിക തലത്തില്‍ ടുറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായാണ് തലശ്ശേരി സീവ്യു പാര്‍ക്ക് നവീകരിച്ചത്.
തലശ്ശേരി ഒ വി റോഡ്- ബസ്റ്റാന്‍ഡ് ബൈപ്പാസ് റോഡ് തുറന്നു
കൊടുത്തതിനാല്‍ ഏഴുമുതല്‍ തലശ്ശേരിയില്‍ ഗതാഗത പരിഷ്കരണം നടപ്പാക്കുമെന്ന് നഗര സഭാ
ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ അറിയിച്ചു. ലോഗന്‍സ് റോഡ് വഴി പുതിയ ബസ്റ്റാന്‍ഡ്
ഭാഗത്തേക്കു വരുന്ന ബസുകള്‍ അച്ചൂട്ടി ആര്‍ക്കേഡിന് സമീപത്തുള്ള പുതിയ റോഡു വഴി
വന്ന് കുറച്ചു മുന്നോട്ട് നിര്‍ത്തി ആളെ ഇറക്കി ബസ്റ്റാന്‍ഡില്‍ കയറണം. ടൗണ്‍
സ്റ്റാന്‍ഡില്‍ പോകേണ്ട ബസുകള്നിലവിലുള്ള രീതിതുടരണം.
ലോക പരിസ്ഥിതി ദിനത്തില്‍ തലശ്ശേരി നഗരസഭയുടെയും യുവജനക്ഷേമ ബോര്‍ഡിന്റെയും
ആഭിമുഖ്യത്തില്‍ വൃക്ഷ തൈ നട്ടു. തലശ്ശേരി
മലബാര്‍ കാന്‍സര്‍ സെന്റര്‍ അങ്കണത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍
ഉദ്ഘാടനം ചെയ്തു. എം.സി.സി ഡയരക്ടര്‍ ഡോ.സതീഷ്
സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു. 100 തൈകളാണ് നട്ടത്. കോടിയേരി സര്‍വ്വീസ് സഹകരണ
ബാങ്ക് വൃക്ഷ തൈകള്‍
സംരംക്ഷിക്കുന്നതിനായുള്ള ഇരുമ്പുകൂടുകള്നല്കി.
തലശ്ശേരി നഗരസഭ തുടങ്ങിയ ആദ്യത്തെ ഹൈസ്ക്കുളായ ചിറക്കര ഗവ ഹൈസ്ക്കുളിള്‍ തുടര്‍ച്ചയായി രണ്ടാം തവണയും 100 ശതമാനം വിജയം നേടിയത് നഗരസഭക്ക് അഭിമാനമായി . ഭൗതികമായും സാമ്പത്തികമായും പിന്നോട്ടുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. സേക്രട്ട് ഹാര്‍ട്ട് സ്ക്കുള്‍,ഗവ ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്ക്കുള്‍, തിരുവങ്ങാട് ഗവ ഹയര്‍സെക്കണ്ടറി സ്ക്കുള്‍ , 100 ശതമാനം വിജയം കരസ്ഥമാക്കി.
തലശ്ശേരിയുടെ വികസനത്തിന് ഒരു പൊന്‍തൂവല്‍ കൂടെചാര്‍ത്തി തലശ്ശേരിക്കാരുടെ ആഹ്ലാദാരവങ്ങളോടെ മെയ് ദിനത്തില്‍ തലശ്ശേരി നഗരസഭ ടൗണ്‍ഹാള്‍ നാടിന് സമര്‍പ്പിച്ചു. ആഭ്യന്തരം ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ടൗണ്‍ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍ സ്വാഗതവും നഗരസഭ സെക്രട്ടറി ആര്‍ ലാലു റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
തലശ്ശേരി ടൂറിസം വികസനത്തിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് വിശ്രമകേന്ദ്രം ഉല്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടുകുടി തലശ്ശേരി ടൗണ്‍ സ്ക്വയര്‍ നാടിന് സമര്‍പ്പിച്ചു. ആഭ്യന്തരം ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തലശ്ശേരി നഗരസഭയില്‍ മാതൃക തുടര്‍വിദ്യാഭ്യാസ പദ്ധതി ഏഴാം തരം തുല്യത പഠിതാക്കളുടെയും സാക്ഷരതാ പ്രവര്‍ത്തകരുടെ സംഗമത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചേലക്കോടന്‍ ആയിഷുമ്മ . "അക്ഷരം പഠിക്കാഞ്ഞാല്‍ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പറ്റൂല, ഇപ്പഴത്തെ കാലാവസ്ഥ അങ്ങിനെയാണ്. എല്ലാരും ഏകമനസ്സോടെ ഒത്തൊരുമയോടെ നിക്കണം. പത്താം ക്ലാസ് പാസാകണം... പത്തുപോരാ കുടുതല് പഠിക്കണം..."
തലശ്ശേരി പൈതൃകടൂറിസം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് അത് നടപ്പിലാക്കുന്ന പ്രദേശത്തിന്റെ ഭൌതികവും ഭൌതികേതരവുമായ എല്ലാ പൈതൃക സമ്പത്തുകളും തനിമയോടെ നിലനിര്‍ത്തികയെന്നതാണ് എന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചു. തലശ്ശേരി ഗവ ഗസ്റ്റ് ഹൌസില്‍ ടുറിസം വകുപ്പ് സംഘടിപ്പിച്ച പൈതൃക ടുറിസം ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്തത്തില്‍ ആരംഭിച്ച യുവശക്തി പദ്ധതിക്ക് തുടക്കമായി.ഈ പദ്ധതിയുടെ ഭാഗമായി നടന്ന യൂത്ത് ഓപ്പണ്‍
ഫോറം വിദ്യാഭ്യാസ സാംസ്ക്കാരിക വകുപ്പ് മന്ത്രി എം.എ. ബേബി ഉദ്ഘാടനം
നിര്‍വ്വഹിച്ചു. ഈ പദ്ധതി പ്രകാരം യുവശക്തി ഭടന്‍മാര്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ആസുത്രണത്തിലും പദ്ധതി തയ്യാറാക്കന്നതിലും മനുഷ്യാധ്വാനം നല്‍കുന്നതിലും സജീവ പങ്കാളികളാകുകയുംചെയ്യും. തദ്ദേശ സ്ഥാപനങ്ങളും ഇതര വികസന ഏജന്‍സികളും നടപ്പാക്കുന്ന വികസനപദ്ധതികളില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കുകയാണ് യുവശക്തി പദ്ധതിയുടെ മുഖ്യലക്ഷ്യം.
ജനസംഖ്യ കണക്കെടുപ്പിനുള്ള
സെന്‍സസ് 2011 തലശ്ശേരി നഗരസഭയില്‍ ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍
കെ.പി.രവീന്ദ്രന്റെ വസന്തിയില്‍ നിന്ന് കണക്കെടുപ്പിന് തുടക്കം കുറിച്ചു.
വീടുകളില്‍ ചെന്നുള്ള വിവരണശേഖരണമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്, വീടിന്റെ നില, ഭിത്തി,
മേല്‍ക്കുര, വീടുനിര്‍മ്മാണ സാമഗ്രികള്‍ , തുടങ്ങിയവ രേഖപ്പെടുത്തും,
വീടിന്റെ ഉടമസ്ഥത, മുറികളുടെ എണ്ണം, കുടിവെള്ള ലഭ്യത, പാചകത്തിന്
ഉപയോഗിക്കുന്ന ഇന്ധനം, വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിവരങ്ങള്‍ ,
വാഹനങ്ങള്‍ , തുടങ്ങിയവയുടെ വിശദാംശങ്ങളും രേഖപ്പെടുത്തും, കുടംബാംഗങ്ങളുടെ
പേരും വിവരവും ശേഖരിക്കും.15 വയസ്സിന് മുകളിലുള്ള എല്ലാവരുടെയും ചിത്രവും
വിരലടയാളവും ഉള്‍പ്പെടുന്ന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന
പ്രവര്‍ത്തനവും ഇതിനോടനുബന്ധിച്ച് രണ്ടാംഘട്ടത്തില്‍ നടക്കും ,